കൊച്ചി : വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. എന്നാൽ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മല്‍സരിക്കുമെന്ന് ഇന്നലെ കുമ്മനം പറഞ്ഞിരുന്നു. മല്‍സരിക്കണമെന്ന ആഗ്രഹം ആരോടും പറഞ്ഞിട്ടില്ലെന്ന് കുമ്മനം കൊച്ചിയിൽ വ്യക്തമാക്കി.
അതിനിടെ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകണമെന്ന വട്ടിയൂര്‍ക്കാവ് മണ്ഡലം സമിതിയുടെ നിലപാട് ജില്ലാ സമിതിയുടെ അംഗീകരിച്ചു. ഇന്നലെ വിദേശപര്യടനം കഴിഞ്ഞെത്തിയ കുമ്മനത്തോട്സ്ഥാ നാര്‍ഥിയാകണമെന്ന് എട്ടുജില്ലാകമ്മിറ്റിയംഗങ്ങള്‍ നേരിട്ട് അഭ്യര്‍ഥിച്ചു. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് കുമ്മനം രാജശേഖരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മണ്ഡലത്തില്‍ ഇന്നലെത്തന്നെ ബി.ജി.പി പ്രചാരണവും തുടങ്ങി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനത്തെക്കാള്‍ 2836 വോട്ടിന്റെ ഭൂരിപക്ഷമെ ശശിതരൂരിന് ഉണ്ടായിരുന്നുളള്ളൂ. അതുകൊണ്ട് ജയസാധ്യതയുള്ള ആളെ കണ്ടെത്തണമെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസിന് ഒൗദ്യോഗികചര്‍ച്ചകള്‍ ചൊവ്വാഴ്ച തുടങ്ങും. കെ.മോഹന്‍കുമാര്‍,എന്‍.പീതാംബരക്കുറുപ്പ്, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ ചര്‍ച്ചകളിലുണ്ട്. രാജിവെച്ച എം.എല്‍.എ കെ, മുരളീധരന് പീതാംബരക്കുറുപ്പിനോടാണ് താല്‍പര്യം. സഹോദരി പത്മജാവേണുഗോപാല്‍ മല്‍സരിക്കേണ്ടതില്ലെന്ന് മുരളി വ്യക്തമാക്കിക്കഴിഞ്ഞു.
This post have 0 komentar
EmoticonEmoticon