കോട്ടയം: പാലായില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. 176 ബൂത്തുകളാണ് വോട്ടെടുപ്പിന് സജ്ജീകരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്.
ഉച്ചയോടെ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളുമടക്കമുള്ള പോളിങ് സാമിഗ്രികളുടെ വിതരണം പൂര്‍ത്തിയയായി. 176 ബൂത്തുകളും പോളിങിന് സജ്ജമായി. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് പോളിങിന് ഉപയോഗിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അഞ്ച് പ്രശ്ന ബാധിത ബൂത്തുകള്‍. ഇവിടങ്ങളിലെ മുഴുവന്‍ നടപടി ക്രമീകരണങ്ങളും വീഡിയോ ചിത്രീകരണം നടത്തും. സുരക്ഷയ്ക്കായി കേന്ദ്ര സേനയും .അഞ്ച് മാതൃക ബൂത്തുകള്‍. ഒരു വനിതാ നിയന്ത്രിത ബൂത്ത്. നാളെ രാവിലെ ആറ് മണിയോടെ മോക്ക് പോളിങ് നടക്കും. എഴ് മണിക്ക് വോട്ടിങ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon