തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും. ഇന്ന് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ലോക്സഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഒഴിവുവന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിലും മഞ്ചേശ്വരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തമാസം 21നാണ് വോട്ടെടുപ്പ്. 24ന് വോട്ടെണ്ണും.
സ്ഥാനർത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചർച്ചയിലാണ് മുന്നണികൾ. നാളെ സിപിഎം സെക്രട്ടേറിയറ്റും എൽഡിഎഫ് യോഗവും ചേരും. കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും യുഡിഎഫ് യോഗവും നാളെയും മറ്റന്നാളുമായി ചേരാനാണ് ആലോചന.
സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി ഇതിനകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറി. പി എസ് ശ്രീധരൻ പിള്ള, കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ പട്ടികയിലുണ്ട്.
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മല്‍സരിച്ച് വിജയിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്ത് എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon