ന്യൂഡൽഹി: എഎന്‍ഐ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പിടിച്ചുപറിക്കാരായ മോഷ്ടാക്കളുടെ അക്രമം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും വനിതാ മാധ്യമ പ്രവര്‍ത്തകയായ ജോയ്മാല ബക്ഷിയെ മോഷ്ടാക്കള്‍ വലിച്ച് താഴെയിട്ടു കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണുമായി കടന്നു കളഞ്ഞു. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ കൈയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇവർ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡല്‍ഹിയിലെ ചിത്തരജ്ഞന്‍ പാര്‍ക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന മധ്യപ്രവർത്തകയെ ബൈക്കിലെത്തിയ സംഘം ഓട്ടോയില്‍ നിന്നും വലിച്ചിട്ട് മൊബൈല്‍ ഫോണുമായി കടന്നു കളയുകയായിരുന്നു. നഗരത്തിലെ ഓരോ സ്ഥലങ്ങളക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മോഷ്ടാക്കളെന്നും സമൂഹത്തിനെ അനീതികള്‍ ചൂണ്ടിക്കാട്ടേണ്ടവരായ തങ്ങളുടെ ഗതി ഇതാണെങ്കില്‍ സാധാരക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ജോയ്മാല ബക്ഷി പറഞ്ഞു.
സംഭവത്തില്‍ ഡല്‍ഹി പൊലീസ് 394ാം വകുപ്പ് പ്രകാരം കേസെടുത്തു. പിടിച്ചുപറി നടന്ന സംഭവത്തെയടക്കം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഡല്‍ഹി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ അതുല്‍ ഠാക്കൂര്‍ വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon