വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15നാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഇരുവരുടെയും കൂടിക്കാഴ്ചയില്‍ എന്തൊക്കെയായിരിക്കും ചര്‍ച്ചയാവുകയെന്ന് വ്യക്തമായിട്ടില്ല. കാശ്‌മീർ വിഷയം ചർച്ചക്ക് വന്നേക്കും. വിഷയത്തിൽ ഇന്ത്യക്ക് പിന്തുണ നൽകുന്ന ട്രംപ് പാക്സിതാനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
അമേരിക്കൻ പര്യടനം തുടരുന്ന മോദി കഴിഞ്ഞ ദിവസം 'ഹൗഡി മോദി' എന്ന പരിപാടിയിൽ 50,000ലേറെ വരുന്ന ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്‌തിരുന്നു. ഈ പരിപാടിയിൽ ഉടനീളം നിറസാന്നിധ്യമായി ട്രംപുമുണ്ടായിരുന്നു. ട്രംപിനെ പുകഴ്ത്തിയാണ് മോദി തന്റെ പ്രസംഗം നടത്തിയത്. അമേരിക്കൻ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തിൽ മോദിയുടെ സ്വാധീനം വഴി ഇന്ത്യൻ വംശജരുടെ വോട്ടുറപ്പിക്കാനാണ് ട്രംപിന്റെ നീക്കം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon