കൊച്ചി: സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരോട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നൽകും. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കും. നഗരസഭയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും തല്‍സ്ഥിതി തുരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫ്ലാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുമോയെന്ന് നിയമവൃത്തങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon