സുൽത്താൻബത്തേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരം ഒമ്പതാംദിവസത്തിലേക്ക് . ഒന്നരലക്ഷത്തിലധികംപേരാണ് കഴിഞ്ഞ എട്ടുദിവസത്തിനുള്ളിൽ യുവജന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയത്.
സമരത്തിന്റെ എട്ടാംദിവസമായ ബുധനാഴ്ച സി.കെ. ശശീന്ദ്രൻ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, കെ.പി.സി.സി. സെക്രട്ടറി കെ.കെ. അബ്രഹാം, ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പള്ളിയറ രാമൻ, കർഷക മോർച്ച ദേശീയ സെക്രട്ടറി പി.സി. മോഹനൻ, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി. മുഹമ്മദ്, സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സിനിമാ പ്രവർത്തകൻ സന്തോഷ് പണ്ഡിറ്റ്, കേരള പത്രപ്രവർത്തകയൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ തുടങ്ങിയ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കൾ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കെ.പി.സി.സി. മുൻ പ്രസിഡന്റ് വി.എം. സുധീരൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയ വിവിധ സംസ്ഥാനനേതാക്കൾ വ്യാഴാഴ്ച സമരപ്പന്തലിലെത്തുന്നുണ്ട്. വെള്ളിയാഴ്ച രാഹുൽഗാന്ധിയും സമരപ്പന്തലിലെത്തുന്നതോടെ കൂടുതൽ ദേശീയശ്രദ്ധ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ റിനു ജോൺ, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഫെബിൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, വ്യാപാരി-വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി. സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇവർക്കുപിന്തുണയുമായി യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അസീസ് വേങ്ങൂർ നാലുദിവസമായി ഉപവാസമനുഷ്ഠിച്ചുവരുകയാണ്.
HomeUnlabelledദേശീയപാത 766; സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരം ഒമ്പതാംദിവസത്തിലേക്ക്
This post have 0 komentar
EmoticonEmoticon