ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭിത്തിത്തുരന്ന് ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിൽ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരുകയാണ്. മോഷണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ തിരുച്ചിറപ്പള്ളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 35 കിലോ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ജനുവരിയിൽ ജ്വല്ലറിയ്ക്ക് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിലും സമാനമായ രാതിയിൽ കവർച്ച നടന്നിരുന്നു. ഭിത്തി തുരന്ന് ബാങ്കിനകത്ത് കയറിയ മോഷ്ടാക്കൾ ലോക്കറുകൾ തകർത്ത് 17 ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നിരുന്നു. ഈ മോഷണവുമായി പിടിയിലായവർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചവരുകയാണ്.
ബുധനാഴ്ച പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. ചെന്നൈ ട്രിച്ചി ദേശീയപാതയ്ക്ക് സമീപം തിരുച്ചിറപ്പിള്ളി നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ലളിതാ ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുരന്നാണ് മോഷ്ടാക്കൾ ജ്വല്ലറിക്കകത്ത് കയറിയത്. ജ്വല്ലറിയുടെ ഒന്നാം നിലയില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ സ്റ്റോര്‍ റൂമ്മിലെ അഞ്ച് ലോക്കറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
This post have 0 komentar
EmoticonEmoticon