അരൂർ: അരൂരിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ ഉദ്ഘാടകനെക്കാത്ത് പാർട്ടി പ്രവർത്തകർ മുഷിഞ്ഞത് നാലേകാൽ മണിക്കൂർ. മൂന്നുമണിക്ക് ആരംഭിച്ച കൺവൻഷനിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയത് രാത്രി ഏഴു കഴിഞ്ഞ്. എല്ലാവർക്കും പ്രസംഗിക്കാൻ അവസരമൊരുക്കാനാണ് താൻ വൈകിവന്നത് എന്ന വിചിത്ര വിശദീകരണവും നൽകി ചെന്നിത്തല.
നിറഞ്ഞ സദസ്സ്. ജലദോഷം കലശലായിട്ടും സി.ആര്‍ ജയപ്രകാശും ചൂട് സഹിക്കാഞ്ഞിട്ടും എ.എ ഷുക്കൂറും ഒരിക്കൽ അങ്കത്തിനിറങ്ങിയ മണ്ഡലത്തിൽ നേരെത്തെ എത്തി. ജില്ലാ യുഡിഎഫ് ചെയർമാനും നല്ല ചൂട് അനുഭവപ്പെടുന്നുണ്ട്. സദസിനോളം പോന്ന വേദിയിൽ ഓരോരോ പ്രസംഗങ്ങൾ തുടങ്ങി.
പ്രതിപക്ഷ നേതാവാണെന്നു കരുതി ഒരാരവം കേട്ട് നോക്കിയപ്പോൾ അത് സ്ഥാനാർത്ഥിയാണ്. പിന്നെ മർമ്മം അറിഞ്ഞുള്ള രണ്ടുവരി ഷാനിമോളുടെ വക. അപ്പോഴേക്കും നേരം ഇരുട്ടി. കാത്തിരുന്ന അണികൾ സീറ്റ് വിട്ടിറങ്ങി. പോകരുതെന്ന് ഡിസിസി പ്രസിഡന്റിന്റെ അഭ്യർത്ഥന. സമയം പിന്നെയും ബാക്കി. വെറുതെ കിടന്ന വേദിയിൽ ആരൊക്കെയോ പ്രസംഗിച്ചു ഹരിപ്പാട് നിന്നാണ് രമേശ് ചെന്നിത്തല എത്തേണ്ടത്. റോഡിലെ ബ്ലോക്ക് ഓർത്താവണം ബാബു പ്രസാദ് തല ചൊറിഞ്ഞു. എവിടെ എത്തി എന്ന വിളികൾ തലങ്ങും വിലങ്ങും പോയി. ഇതിനിടെ ലതിക തലയിൽ കൈവെക്കുന്ന പ്രസംഗം സുഭാഷിന്റെ വക.
സമയം ഏഴ് കാൽ കഴിഞ്ഞപ്പോൾ ചെന്നിത്തല എത്തി. ഇനിയും വൈകണ്ട എന്ന് കരുതിയാവണം അണികൾ നേതാവിനെ പൊക്കിയെടുത്തു സ്റ്റേജിൽ എത്തിച്ചു. തന്റെ ശബ്ദതിന് പ്രശ്നമുണ്ടെന്നും അതുകൊണ്ട് എല്ലാവരും പ്രസംഗിക്കട്ടെ എന്ന് കരുതി മനഃപൂർവം വൈകി വന്നതാണെന്നും ചെന്നിത്തലയുടെ ഞെട്ടിക്കുന്ന വിശദീകരണം. അങ്ങിനെ ആറുമണിക്കൂർ കൊണ്ട് ആദ്യകൺവൻഷൻ സമാപിച്ചു.
HomeUnlabelledഉദ്ഘാടകനെക്കാത്ത് പാർട്ടി പ്രവർത്തകർ മുഷിഞ്ഞത് നാലേകാൽ മണിക്കൂർ; വിചിത്ര വിശദീകരണവുംമായി നേതാവ്
This post have 0 komentar
EmoticonEmoticon