ads

banner

Thursday, 3 October 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ മഴ പൂർണമായും പിന്മാറാതെ തുടരുകയാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ശക്തമായ മഴ പെയ്‌തു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ജാഗ്രതാ നിർദേശങ്ങളില്ല.

വെള്ളിയാഴ്ച്ചയോടെ മഴ ശമിക്കും. വെള്ളിയാഴ്ച്ച ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. അതേസമയം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഇടവപ്പാതിക്കാലത്ത് കേരളത്തില്‍ 14% അധിക മഴ ലഭിച്ചു. ശരാശരി 2049 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2345 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. കോഴിക്കോട് (44 % അധികം), പാലക്കാട് (39), എറണാകുളം (30) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. അതേസമയം, ഇടുക്കി(11) വയനാട്(6) ജില്ലകളില്‍ മഴ ശരാശരിയിലും കുറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement