ads

banner

Friday, 18 October 2019

author photo

തിരുവനന്തപുരം: യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എൻ.എസ്.എസിനെതിരെ രൂക്ഷ വിമർശവുമായി സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന് പിന്തുണ നൽകണമെന്ന നിലപാട് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടേതാണ്. അതിൽ ദുരുദ്ദേശ്യമുണ്ട്. അത് പരിശോധിക്കണം. കരയോഗങ്ങളിൽ നിന്ന് തന്നെ ഇതിനെതിരെ എതിർപ്പുയരുന്നുണ്ട്. ആര് എന്ത് ആഹ്വാനം ചെയ്താലും എൻഎസ്എസിലെ സിപിഎമ്മുകാരും കോൺഗ്രസുകാരും ബിജെപിക്കാരും അവരവരുടെ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നും കോടിയേരി പറഞ്ഞു.

എൻഎസ്എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും കോടിയേരി അറിയിച്ചു. മത-സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല. അങ്ങനെ ഇടപെടുന്നത് മതനിരപേക്ഷ അടിത്തറ തകർക്കും. കേരളം മതനിരപേക്ഷ അടിത്തറയുള്ള ഒരു സംസ്ഥാനമാണ്. ഇത്തരത്തിലുള്ള ഇടപെടലുകൾ ഭാവിയിൽ ഈ അടിത്തറ ഇളക്കുന്നതിലേക്ക് ചെന്നെത്തിക്കും.

ഒരു സമുദായ സംഘടന ഒരു പാർട്ടിക്ക് വേണ്ടി സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ആഹ്വാനം കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമുണ്ടാക്കുമെന്നതൊഴിച്ചാൽ തിരഞ്ഞെടുപ്പിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement