തിരുവനന്തപുരം: ലോക സമാധാനത്തിനായി 1000 വേൾഡ് പീസ് അംബാസിഡർമാരെ വാർത്തെടുത്തതിന് 812 കി മി റൺ യൂനിക് വേൾഡ് റെക്കോർഡ് ഹോൾഡറും ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ: ബോബി ചീമ്മണൂരിന് ഗിനസ്സ് വേൾഡ് റെക്കോർഡ് ലഭിച്ചു.തിരഞ്ഞടുക്കപ്പെട്ട പീസ് അംബാസിഡർമാർ ചേർന്ന് സമാധാന ചിഹ്നനത്തിന്റെ ഏറ്റവും വലിയ മനുഷ്യ രൂപം സൃഷ്ടിച്ചു. രാഷ്ട്ര പിതാവും സമാധാനത്തിന്റെ സന്ദേശവാഹകനുമായ മഹാത്മാഗാന്ധിയുടെ 150 ആം ജന്മദിനത്തിൽ തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ,വേൾഡ് പീസ് അംബാസിഡർസ് സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊണ്ട് തങ്ങളുടെ കർമ്മ പഥത്തിലേക്ക് പ്രവേശിച്ചു.ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ജഡ്ജ് സ്വപ്നിൽ ഡങ്കരിക്കാറിൽ നിന്നും റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് ഡോ: ബോബി ചെമ്മണൂർ ഏറ്റുവാങ്ങി.സത്യം ,സ്നേഹം,സമാധാനം എന്നിവ കൂടിച്ചേരുമ്പോൾ മാത്രമേ മനുഷ്യ രാശി ഏറ്റവുമധികം ആഗ്രഹിക്കുന്ന സന്തോഷം ലഭിക്കുകയുള്ളുവെന്നും തദവസരത്തിൽ ഡോ: ബോബി ചെമ്മണൂർ ഓർമ്മിപ്പിക്കുകയുണ്ടായി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon