ന്യൂഡല്‍ഹി: കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂനിയൻ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷനനും എപിയുമായ അസദുദ്ദീന്‍ ഉവൈസി രംഗത്ത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ താഴ്വരയില് സന്ദര്‍ശിക്കുന്നത് ഇസ് ലാമോഫോബിയയുള്ള എം.പിമാരാണെന്ന് ഉവൈസി ട്വിറ്ററിലൂടെ അറിയിച്ചു.
'തിരിച്ചു പോകൂ, ഇത്തരത്തില്‍ തെറ്റുകള്‍ ചെയ്യരുത്. ധര്‍മ്മമെങ്കിലും ഇവിടെ ശേഷിക്കട്ടെ' എന്നാകും കശ്മീരിലെ ജനതക്ക് ഇസ്ലാമിനെ അടച്ചാക്ഷേപിക്കുന്നവരായ യൂറോപ്യന്‍ എം.പിമാരോട് പറയാനുണ്ടാവുകയെന്നും ഉവൈസി പറഞ്ഞു.
മൂന്നു മാസമായി നിയന്ത്രണങ്ങളില്‍ കഴിയുന്ന കശ്മീരിലേക്ക് 'സ്വകാര്യ സന്ദര്‍ശന'മെന്ന പേരിലാണ് വിദേശസംഘംഎത്തിയിരിക്കുന്നത്. തീവ്രവലതുപക്ഷ- ഫാഷിസ്റ്റ് പാര്‍ട്ടികളില്‍പെട്ട എം.പിമാരാണ് കശ്മീരിലെത്തിയിരിക്കുന്നത്. 27 അംഗ സംഘത്തില്‍ ആറു ഫ്രഞ്ച് എം.പിമാര്‍ ലീ പെന്നിെന്റ നാഷനല്‍ ഫ്രണ്ടുകാര്‍, പോളണ്ടില്‍ നിന്നുള്ള ആറുപേരും കടുത്ത വലതുപക്ഷക്കാര്‍, നാലു ബ്രിട്ടീഷ് എം.പിമാര്‍ ബ്രക്സിറ്റ് പാര്‍ട്ടിക്കാരും ആണ്.
കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ അജിത് ഡോവലിനെയും സന്ദർശിച്ച ശേഷമാണ് സംഘം ഇന്ന് കാശ്മീരിൽ എത്തുന്നത്.
അതേസമയം, സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നടപടി, ഇന്ത്യന്‍ പാര്‍ലമെന്റിനോടുള്ള മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും എം.പിമാരുടെ പ്രത്യേക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വിമര്‍ശിച്ചു. നേരത്തെ, ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും ഇയു അംഗങ്ങളുടെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon