ശ്രീനഗര്‍: യൂറോപ്യന്‍ യൂണിയന് സംഘം ഇന്ന് ജമ്മു കാഷ്മീരില്‍ സന്ദര്‍ശനം നടത്തും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള 28 പാര്‍ലമെന്റ് അംഗങ്ങളാണ് സന്ദര്‍ശനം നടത്തുന്നത്. കേന്ദ്രം 370ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം ഇതാദ്യമായാണ് ഒരു വിദേശ സംഘം കാഷ്മീര്‍ സന്ദര്‍ശിക്കാനെത്തുന്നത്.
ഇതിനു മുന്നേ തിങ്കളാഴ്ച അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സന്ദര്‍ശിച്ചിരുന്നു. ഇയു അംഗങ്ങളുടെ സന്ദര്‍ശനം രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു
ഇന്ത്യയുടെ മത സാംസ്കാരിക വൈവിധ്യങ്ങള്‍ മനസിലാക്കാന്‍ ഇയു അംഗങ്ങള്‍ക്കും ഈ സന്ദര്‍ശനം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നടപടി, ഇന്ത്യന്‍ പാര്‍ലമെന്റിനോടുള്ള മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും എം.പിമാരുടെ പ്രത്യേക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വിമര്‍ശിച്ചു. നേരത്തെ, ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും ഇയു അംഗങ്ങളുടെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon