ads

banner

Tuesday, 1 October 2019

author photo

കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിൽ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മരടിൽ പരിസരവാസികൾ ജനകീയ കൺവൻഷനും തുടർന്നു പ്രക്ഷോഭവും സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഫ്ലാറ്റ് പൊളിക്കാൻ തീരുമാനിച്ചശേഷം തുടർച്ചയായ ദിവസങ്ങളിൽ നാട്ടുകാർ നഗരസഭയിൽ എത്തുകയും ആശങ്ക അറിയിക്കുകയും ചെയ്തു. എന്നാൽ ഫ്ലാറ്റ് പൊളിക്കാനുള്ള കരാർ നടപടികൾ പൂർത്തിയായ ശേഷം പരിസരവാസികളുമായി കാണാമെന്നു നഗരസഭാ സെക്രട്ടറി സ്നേഹിൽ കുമാർ ഉറപ്പുനൽകി.</p>

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പരിസരത്തുള്ള ആറായിരത്തോളം വീടുകളെ ബാധിക്കുമെന്നാണു പരിസരവാസികൾ പറയുന്നത്. ചെറിയ വെടിക്കെട്ടിലും ചില്ല് തകരുന്ന വീടുകളാണു ചുറ്റിലുമുള്ളത്. ഫ്ലാറ്റിലുള്ളവർ ഒഴിഞ്ഞുപോയാലും നാട്ടുകാരുടെ കാര്യത്തിൽ എന്തു ചെയ്യുമെന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണു പരിസരവാസികളെ സംഘടിപ്പിച്ച് വൻ പ്രക്ഷോഭം നടത്തുമെന്നു നാട്ടുകാർ പറയുന്നത്. വരും ദിവസങ്ങളിൽ എംഎൽഎയെയും സർക്കാർ പ്രതിനിധികളെയും കണ്ടു പരാതി നൽകും. സർക്കാരിൽനിന്നു കൃത്യമായ ഉറപ്പ് ലഭിക്കാതെ ഫ്ലാറ്റ് പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഉള്ളതെന്നു പരിസരവാസിയായ സുധീഷ് പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement