ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്തര്‍ബലില്‍ സുരക്ഷാസേന രണ്ടു തീവ്രവാദികളെ വധിച്ചു. രണ്ടുദിവസം മുമ്പ് ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. അതേസമയം, പൂഞ്ചിലെ ഷാപ്പൂര്‍കിര്‍നിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഗന്തര്‍ബലില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇവിടെയുള്ള ഉയര്‍ന്നമേഖലയായ ത്രുംഖാലില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെനിന്ന് ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നീക്കം ശക്തിപ്പെടുത്തണമെന്ന്, ജമ്മു കശ്മീരിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദേവല്‍ പൊലീസിനോടും അര്‍ധസൈനികവിഭാഗങ്ങളോടും നിര്‍ദ്ദേശിച്ചതിനു തൊട്ടുപിന്നാലെയാണ് രണ്ടുദിവസം മുമ്പ് ഗന്തര്‍ബലിലും ബതോത്തെയിലും സൈന്യം തീവ്രവാദികളെ വധിച്ചത്. അതിര്‍ത്തി വഴി കൂടുതല്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു അജിത് ദോവല്‍ നിര്‍ദ്ദേശം നല്‍കിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon