കാസർഗോഡ് : മഞ്ചേശ്വരത്തെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍. യു.ഡി.എഫോ എല്‍.ഡി.എഫോ വിജയിച്ചാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് പ്രസംഗിച്ചത്. ഞായറാഴ്ചയായതിനാല്‍ ക്രൈസ്തവ ചര്‍ച്ചുകള്‍ കേന്ദ്രീകരിച്ചായിരിക്കും സ്ഥാനാര്‍ഥികള്‍ ഇന്ന് പ്രചാരണം നടത്തുക.
മഞ്ചേശ്വരത്ത് ഇത്തവണ വിജയിച്ചുകയറാന്‍ പതിനട്ടടവും പയറ്റുകയാണ് എന്‍.ഡി.എ. ഭൂരിപക്ഷ വോട്ടില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാണ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. കര്‍ണ്ണാടകയിലെ ബി.ജെ.പി അധ്യക്ഷന്‍ അത്തരം നിലപാട് പരസ്യമായി പറഞ്ഞ് കഴിഞ്ഞു. മഞ്ചേശ്വരത്ത് പിണറായിക്കും മുസ്‍ലിം ലീഗിനും അവസരം നല്‍കിയാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മണ്ഡലം മാറുമെന്നായിരുന്നു കട്ടീലിന്റെ പ്രസംഗം.
വരും ദിവസങ്ങളില്‍ ഇതിനോട് ചുവടുപിടിച്ചുള്ള പ്രചാരണം നടത്താനാണ് ബി.ജെ.പി നേതാക്കളുടെ നീക്കം. അതേസമയം, പ്രചാരണച്ചൂട് മുന്നണികള്‍ക്കിടയില്‍ കടുത്തിട്ടുണ്ട്. പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. ക്രൈസ്തവ ചര്‍ച്ചുകള്‍ കേന്ദ്രീകരിച്ച് എം.സി ഖമറുദ്ദീന്‍ ഇന്ന് വോട്ട് ചോദിക്കുമ്പോള്‍ വോര്‍ക്കാടി പഞ്ചായത്തിലാണ് ശങ്കര്‍ റൈയുടെ പ്രചാരണം. മഞ്ചേശ്വരം, വോര്‍ക്കാടി പഞ്ചായത്തുകളില്‍ രവീശ തന്ത്രി കുണ്ടാറും പ്രചാരണം നടത്തും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon