തിരുവനന്തപുരം: കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖൻ ഉത്തരവിട്ടു. റിമോർട്ട് സെൻസിങ് സെന്ററിന്റെ റിപ്പോർട്ടിൽ ഭൂമി നിലമാണെന്ന് വ്യക്തമായതോടെയാണ് മന്ത്രിയുടെ ഉത്തരവ്. നടപടിക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താൻ മന്ത്രി നിർദേശം നൽകി. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനാണ് നിർദേശം നൽകിയിരിക്കുന്നത്
.
കഴിഞ്ഞ മാസമാണ് കുന്നത്തുനാട് ഭൂമിയുടെ 2008-ന് മുമ്പുള്ള അവസ്ഥ സംബന്ധിച്ച് റിമോർട്ട് സെൻസിങ് സെന്റർ മന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ സ്റ്റോപ് മെമ്മോ റദ്ദാക്കിക്കൊണ്ടുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നിലനിൽക്കുമോ എന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പിഎച്ച് കുര്യൻ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പാണ് ഈ ഉത്തരവിറക്കിയത്. ഇത് പിന്നീട് മന്ത്രി മരവിപ്പിക്കുകയുണ്ടായി. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിയും റദ്ദാക്കുകയുണ്ടായി.
റിമോർട്ട് സെൻസിങ് സെന്റർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. കുന്നതുനാട്ടിലെ 14 ഏക്കർ ഭൂമി ഭരണതലത്തിൽ സ്വാധീനം ഉപയോഗിച്ച് സ്വകാര്യ കമ്പനി നിലം നികത്തിയെന്നായിരുന്നു ആരോപണം.
This post have 0 komentar
EmoticonEmoticon