ഐസോൾ: പി.എസ്. ശ്രീധരൻപിള്ളയെ മിസോറം ഗവർണറായി നിയമിച്ചതിലൂടെ കേന്ദ്രം സംസ്ഥാനത്തെ കേരളത്തിലെ ബി.ജെ.പി. നേതാക്കളെ തള്ളാനുള്ള കുപ്പത്തൊട്ടിയാക്കിമാറ്റിയെന്ന് കോൺഗ്രസും മിസോ വിദ്യാർഥി സംഘടനയായ മിസോ സിർലായ് പോളും (എം.എസ്.പി.) ആരോപിച്ചു. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം മിസോറം ഗവർണറാകുന്ന മലയാളിയാണ് ശ്രീധരൻപിള്ള.
മിസോറമിലെ ജനതയെ സ്വാധീനിക്കുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി., ഗവർണർമാരുടെ പിൻവാതിൽ നിയമനത്തിലൂടെ സംസ്ഥാനരാഷ്ട്രീയത്തിൽ കൈകടത്താൻ ശ്രമിക്കുകയാണെന്ന് മിസോറം കോൺഗ്രസ് വക്താവ് ലല്ലിയാൻച്ചുങ്ക ആരോപിച്ചു.
സംസ്ഥാനത്തെ ഗവർണർമാരെ തള്ളുന്ന കുപ്പത്തൊട്ടിയാക്കി മാറ്റുകയാണെന്നാരോപിച്ച എം.എസ്.പി. നേതാവ് എൽ. റാംദിൻ ലിയാന റെന്ത്‌ലെയ്, ഐസോളിലെ രാജ്ഭവനെ രാഷ്ട്രീയക്കാരുടെ കസേരകളി വേദിയാക്കരുതെന്നാവശ്യപ്പെട്ടു. അഞ്ചുവർഷത്തിനിടെ എട്ടു ഗവർണർമാരാണ് മിസോറമിൽ നിയമിക്കപ്പെട്ടത്. ആരും കാലാവധി പൂർത്തിയാക്കിയില്ല.
This post have 0 komentar
EmoticonEmoticon