കൊച്ചി : ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ദുരൂഹത നീങ്ങാതെ തുടരുന്നു. കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒത്തുതീര്‍പ്പുണ്ടായിട്ടുണ്ടെന്ന വാര്‍ത്തകള്‍ ലീന നിഷേധിച്ചു.ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും അന്വേഷണസംഘം പറഞ്ഞു. എന്നാല്‍ രവി പൂജാരിക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ഇയാളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ലീന ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയില്ലെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനെക്കുറിച്ച് അറിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും അന്വേഷണം വഴി മുട്ടി നില്‍ക്കുന്ന ഘട്ടത്തിലും തനിക്കും തന്റെ അഭിഭാഷകനും ഇപ്പോഴും ഭീക്ഷണി സന്ദേശം എത്തുന്നുണ്ടെന്നും നടി ലീന പറഞ്ഞു.
തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലീന വ്യക്തമാക്കി. എന്നാല്‍ ലീനയുമായി ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് പൂജാരിയുടെ പേരില്‍ വന്ന ശബ്ദസന്ദേശത്തിലും സ്ഥിതീകരിക്കുന്നു. രവി പൂജാരിയുടെ കോടികളുടെ പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് വെടിവയ്പ്പിന് പിന്നിലെന്നാണ് പൊലീസ് സംശയം. എന്നാല്‍ പണം നല്‍കി ഒത്തുതീര്‍പ്പിലേക്ക് നീങ്ങിയാലും കേസ് ഇല്ലാതാകില്ലെന്ന് പൊലീസ് പറഞ്ഞു. പ്രാദേശിക ഗുണ്ടാസംഘത്തിലേക്കുള്‍പ്പെടെ അന്വേഷണം വ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനോ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും അന്വേഷണം വഴി മുട്ടി നില്‍ക്കുന്ന ഘട്ടത്തിലും തനിക്കും തന്റെ അഭിഭാഷകനും ഇപ്പോഴും ഭീക്ഷണി സന്ദേശം എത്തുന്നുണ്ടെന്നും നടി ലീന പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ വ്യക്തത വരുത്തുന്നതിനും സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന വിവരങ്ങളിലും കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ നടിയില്‍ നിന്നും വീണ്ടും മൊഴിയെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
HomeUnlabelledദുരൂഹത നീങ്ങാതെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്: ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് നടി ലീന മരിയപോള്‍
This post have 0 komentar
EmoticonEmoticon