കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ച് മാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നിരവധിപേർ ഒഴിഞ്ഞ് പോയെങ്കിലും പകുതിയിലധികം ആളുകൾ ഇപ്പോഴും ഫ്ലാറ്റുകളിൽ തുടരുകയാണ്. പകരം ഫ്ലാറ്റുകൾ കണ്ടെത്താത്തതിനാൽ രണ്ടാഴ്ചത്തേക്ക് കൂടി സമയം നീട്ടി നൽകണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ, ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കാലാവധിയാണിത്. അത് നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്. ഒഴിഞ്ഞു പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താല്‍കാലികമായി പുനസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാനാണ് നഗരസഭയുടെ തീരുമാനം. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, പകരം താമസസൗകര്യം ലഭ്യമാവാത്തതിനാല്‍ ഒഴിഞ്ഞു പോകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഫ്ളാറ്റുടമകള്‍. സര്‍ക്കാര്‍ വാഗ്ദാനം നല്കിയതു പ്രകാരം താമസ സൗകര്യം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുടമകള്‍ പ്രതിഷേധിക്കുന്നത്. ജില്ലാ ഭരണകൂടവുമായും മറ്റും നടത്തിയ ചര്‍ച്ചയില്‍, പകരം താമസസൗകര്യം ഒരുക്കാന്‍ സഹായിക്കുമെന്നു വാക്കു നല്‍കിയിരുന്നു. എന്നാല്‍, ബദല്‍ താമസ സൗകര്യം കണ്ടെത്താന്‍ നല്‍കിയ ഫ്ളാറ്റുകളുടെ പട്ടികയിലെ ഫോണ്‍ നന്പരുകളില്‍ ബന്ധപ്പെടുന്നവര്‍ക്ക്, ഇവിടെ ഒഴിവില്ലെന്ന മറുപടിയാണു ലഭിക്കുന്നതെന്നു ഫ്ളാറ്റുടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചത്തെ സമയമെങ്കിലും തങ്ങള്‍ക്ക് അനുവദിക്കണമെന്ന ആവശ്യം അവര്‍ ഉന്നയിക്കുന്നു.
ഇതിനിടെ. മരടില്‍ നിയമ വിരുദ്ധമായി നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്ന നടപടികള്‍ 138 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമാണെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ കര്‍മപദ്ധതി ഉള്‍പ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon