ന്യുയോര്‍ക്ക്: യുഎസില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബര്‍ വിമാനം തകര്‍ന്നു വീണ് ഏഴു പേര് മരിച്ചു. കണക്ടിക്കട്ട് സംസ്ഥാനത്തെ വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു അപകടമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 13 പേരാണു വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒന്‍പതു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ഇതില്‍ മൂന്നു പേര് വിമാനം തകര്‍ന്നുവീണ സമയം നിലത്തുണ്ടായിരുന്നവരാണ്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണു പ്രഥമിക നിഗമനം. 10 യാത്രക്കാരും മൂന്നു ജീവനക്കാരും കോളിന്‍സ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിലുണ്ടായിരുന്നു. വിന്റേജ് വിമാനങ്ങള്‍ പരിരക്ഷിക്കുന്ന സ്ഥാപനമാണിത്.
ബോയിംഗ് ബി-17 വിമാനമാണു തകര്‍ന്നുവീണത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനിക്കും ജപ്പാനുമെതിരേ ആക്രമണം നടത്താന്‍ യുഎസ് വ്യോമസേന ഈ വിമാനത്തെ ഉപയോഗിച്ചിരുന്നു. ബ്രാഡ്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനു ശ്രമിക്കവെയാണു വിമാനം തകര്‍ന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon