അരൂർ: അരൂരിൽ വോട്ടെണ്ണൽ ആറ് ഘട്ടങ്ങൾ പിന്നിടുമ്പോൾ ഷാനിമോൾ ഉസ്മാന്റെ ലീഡ് രണ്ടായിരത്തിന് താഴേക്ക് പോയി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അരൂർ ആർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പിച്ച് പറയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. ഇടത് പക്ഷം വലിയ പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളാണ് ഇപ്പോൾ എണ്ണുന്നത്. ചേർത്തലയോട് ചേർന്ന് നിൽക്കുന്ന പഞ്ചായത്തുകളിൽ നിന്ന് എൽഡിഎഫിന് വോട്ട് ലഭിക്കുമെന്നാണ് ഇടത് കേന്ദ്രങ്ങൾ പ്രതീക്ഷ വയ്ക്കുന്നത്.
പാണാവള്ളി പഞ്ചായത്തിലെ ശേഷിക്കുന്ന ബൂത്തുകളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത് ഇവിടെയും എൽഡിഎഫ് കാര്യമായി വോട്ടുകൾ പ്രതീക്ഷിക്കുന്നുണ്ട്. കോടംതുരുത്താണ് എൽഡിഎഫ് പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു പഞ്ചായത്ത്, ലോക്സഭാ തെരഞ്ഞെടുപ്പിൽ മറ്റ് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ പോലും ഈ പഞ്ചായത്തുകൾ ഇടതിനൊപ്പം നിലയുറപ്പിച്ചിരുന്നതാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon