ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഒരു മണിക്കൂര്‍ പോലും അധികം നല്‍കാനാവില്ലെന്ന് പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര കോടതിക്ക് പുറത്തുപോകാന്‍ അഭിഭാഷരരോട് ക്ഷുഭിതനായി പറഞ്ഞു. എങ്ങോട്ടുപോകുമെന്ന് ഫ്ലാറ്റ് ഉടമകളുടെ ചോദ്യത്തിന് വിധി ഭേദഗതി ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കി.
ലോയേർസ് ഫോറം എന്ന സംഘടനയാണ് ഹര്‍ജി നൽകിയത്. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് ഈ ഹർജി എന്ന് ചോദിച്ച് ജ.അരുൺ മിശ്ര ക്ഷോഭിച്ചു. ഇക്കാര്യത്തിൽ ഒരു റിട്ട് ഹർജിയും പരിഗണിക്കില്ല. ഇനി ഇത്തരത്തിൽ ഹർജിയുമായി വന്നാൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഹർജിക്കാരന് മുന്നറിയിപ്പ് നൽകി.
HomeUnlabelledമരടിലെ ഫ്ലാറ്റ് കേസ്; വിധി ഭേദഗതി ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കി, അഭിഭാഷരരോട് ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര
This post have 0 komentar
EmoticonEmoticon