കോഴിക്കോട് : കൂടത്തായി കൊലപാതകപരമ്പരയില്‍ ജോളി നിരന്തരം കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയതും പരിശോധിക്കുന്നു. അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയും കോയമ്പത്തൂരില്‍ പോയി. പി.എച്ച്.ഡി ചെയ്യാന്‍ വേണ്ടിയെന്ന വ്യാജേനയായിരുന്നു യാത്രകള്‍.
കോയമ്പത്തൂരില്‍ ജോളി ആരോക്കെയായി ബന്ധപ്പെട്ടുവെന്ന് അന്വേഷണ സംഘം പരിശോധിക്കും. അതേസമയം ജയശ്രീയുമായി ജോളി നിരന്തരം ബന്ധം പുലര്‍ത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേസില്‍ കട്ടപ്പനയിലെ ഒരു മന്ത്രവാദിയുടെ പങ്കിനക്കുറിച്ചും ജോളി മൊഴി നല്‍കിയിട്ടുണ്ട്.
കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് കൊലപാതകങ്ങളും അന്വേഷിക്കാനാണ് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുന്നത്. ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon