ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ താന്‍ അതീവ ശ്രദ്ധയോടെ നോക്കികാണുകയാണെന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഇന്ത്യ. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള കൂടിക്കാഴ്ചയിലാണ് ഷീ ജിന്‍പിങിന്റെ പരാമര്‍ശം. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കില്‍ അത് എല്ലാവരുടെ താത്പര്യങ്ങള്‍ക്കും നല്ലതായിരിക്കുമെന്ന് ഇന്ത്യ മറുപടി നല്‍കി.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുള്ള ഇന്ത്യയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണ്. നമ്മുടെ നിലപാടനെ കുറിച്ച് ചൈനക്ക് വ്യക്തമായി അറിയാം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് മറ്റു രാജ്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ആകില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
അതീവ താത്പര്യമുള്ള കാര്യങ്ങളില്‍ പാകിസ്താനെ പിന്തുണക്കുമെന്ന് ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇമ്രാന്‍ ഖാന് ഷീ ജിന്‍പിങ് ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യയും പാകിസ്താനും സമാധാനത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഈ ആഴ്ചയില്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ചൈനീസ് പ്രസിഡന്റിന്റെ കശ്മീര്‍ വിഷയത്തിലുള്ള പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചില അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചെന്നൈയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം അനൗപചാരിക കൂടിക്കാഴ്ച നടത്തും.
This post have 0 komentar
EmoticonEmoticon