കാക്കനാട് : ദേവികയുടെ വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്ന് മരിച്ച ദേവികയുടെ അമ്മ. തന്‍റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്ന് അമ്മ മോളിയുടെ മൊഴി. ഇന്നലെ രാത്രിയോടെയാണ് ദേവികയെ വീട്ടിലെത്തി തീവച്ച് കൊന്നത്. ആക്രമണത്തിനിടെ പൊളളലേറ്റ യുവാവും മരിച്ചു. കലക്ടറേറ്റിന് സമീപം അര്‍ധരാത്രിയാണ് സംഭവം. കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. യുവാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടിയുടെ പിതാവ് ഷാലന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
അര്‍ധരാത്രി മിഥുനെത്തി വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഷാലന്‍ തുറക്കുകയായിരുന്നു. അതിക്രമിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ അഞ്ചാംക്ലാസുകാരിയായ അനിയത്തിയെയും കൂട്ടി ഇറങ്ങി ഒാടിയതിനാല്‍ രക്ഷപെട്ടു. ബോധരഹിതയായ മാതാവും ആശുപത്രിയില്‍ ചികില്‍സയിലാണ്. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
This post have 0 komentar
EmoticonEmoticon