ads

banner

Saturday, 12 October 2019

author photo

വടകര: കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വടകരയില്‍ എത്തും. ഇന്നലെ നടന്ന തെളിവെടുപ്പിലൂടെ ലഭിച്ച വിവരങ്ങൾ ഉൾപ്പെടെ അന്വേഷണ സംഘം ഡിജിപിയെ അറിയിക്കും. ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും

അതേസമയം, ജോളിയുടെ വീട്ടില്‍ നിന്ന് ശേഖരിച്ച കീടനാശിനി സാമ്പിൾ ഫോറന്‍സിക് പരിശോധനയ്ക്ക് ഇന്ന് അയക്കും. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരും. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ തുടരുന്ന പ്രതികളെ കൂടുതൽ തെളിവുകൾക്കായി ചോദ്യം ചെയ്യും. 

തെളിവെടുപ്പിലൂടെ ലഭിച്ച വിവരങ്ങള്‍ അന്വേഷണസംഘം വടകര റൂറല്‍ SP ഓഫീസില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ചോദ്യം ചെയ്യല്‍ നടക്കുക. ജോളി അടക്കമുള്ള പ്രതികളുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ ദൂരീകരിക്കാന്‍ പുതിയ ചോദ്യാവലി തയ്യാറാക്കി.

മാത്യുവിനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. കൊലപാതകങ്ങള്‍ മാത്യുവിന് അറിയാമെന്ന് ജോളി തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു. മാത്യുവിന് പ്രജുകുമാറുമായി 6 വര്‍ഷത്തെ പരിചയം മാത്രമാണെന്നും ജോളി മൊഴി നല്‍കി.അതുകൊണ്ട് തന്നെ സയനൈഡിന്റെ മറ്റ് ഉറവിടങ്ങള്‍ ചോദിച്ചറിയും. പ്രജുകുമാറില്‍ നിന്നല്ലാതെ വേറെ എവിടുന്നെങ്കിലും സയനൈഡ് എത്തിച്ച്‌ ജോളിക്ക് നല്‍കിയോ എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement