ads

banner

Saturday, 19 October 2019

author photo

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഉജ്ജ്വലമായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ പേസർമാരാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. റബാഡ 2 വിക്കറ്റുകളും ആൻറിച്ച് നോർദെ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണർമാർ ഏറെ ബുദ്ധിമുട്ടി. കഗീസോ റബാഡ, ലുങ്കി എങ്കിടി, ആൻറിച്ച് നോർദെ എന്നിവർ ഗംഭീരമായി പന്തെറിഞ്ഞു. ഓപ്പണർമാർ പലതവണ പല തരത്തിലും രക്ഷപ്പെട്ടു. ചില എഡ്ജുകൾ ഫീൽഡർമാരുടെ കൈകളിലേക്ക് എത്താതിരുന്നപ്പോൾ മറ്റു ചില എഡ്ജുകൾ ബൗണ്ടറിയിലേക്കും പാഞ്ഞു. ഇതിനിടെ മായങ്ക് അഗർവാൾ (10) റബാഡയുടെ പന്തിൽ എൽഗറിൻ്റെ കൈകളിലൊടുങ്ങി. ചേതേശ്വർ പൂജാരയും (0) റബാഡയ്ക്കു മുന്നിൽ വീണു. വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് ഇന്ത്യയുടെ മൂന്നാം നമ്പർ താരം പവലിയനിലെത്തിയത്. പോസിറ്റീവായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ നായകൻ വിരാട് കോലിക്കും അധികം ആയുസ്സുണ്ടായില്ല. 12 റൺസെടുത്ത കോലിയെ ആൻറിച് നോർദേ വിക്കറ്റിനു മുന്നിൽ കുരുക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 49 റൺസെടുത്തിട്ടുണ്ട്. 23 റൺസെടുത്ത രോഹിത് ശർമ്മയും 4 റൺസെടുത്ത അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.

ഇന്ത്യക്കായി പേസ് ബൗളർ ഇഷാന്ത് ശർമ്മയ്ക്കു പകരം സ്പിന്നർ ഷഹബാസ് നദീം ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. പരിശീലനത്തിനിടെ പരിക്കേറ്റ കുൽദീപ് യാദവിനു പകരക്കാരനായി കഴിഞ്ഞ ദിവസമാണ് നദീം ടീമിലെത്തിയത്. ദക്ഷിണാഫ്രിക്ക അഞ്ചു മാറ്റങ്ങളാണ് വരുത്തിയത്. സുബൈർ ഹംസ, ഹെൻറിച്ച് ക്ലാസൻ, ജോർജ് ലിൻഡെ, ലുങ്കിസാനി എങ്കിഡി, ഡീൻ പീട്ട് എന്നിവരാണ് ടീമിലെത്തിയത്. പരിക്കേറ്റ എയ്ഡൻ മാർക്രം, വെർണോൺ ഫിലാണ്ടർ, തിയൂനിസ് ഡിബ്രുയിൻ, സേനുരൻ മുത്തുസാമി, കേശവ് മഹാരാജ് എന്നിവരാണ് പുറത്തായത്.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement