ads

banner

Thursday, 3 October 2019

author photo

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ദുബൈയിലെത്തും. നാളെ നടക്കുന്ന മലയാളി നിക്ഷേപക സംഗമത്തിൽ പെങ്കടുക്കുന്നതിനാണ് മുഖ്യമന്ത്രി ദുബൈയിലെത്തുന്നത്. കേരളത്തിലേക്ക് ഇടത്തരം, ചെറുകിട നിക്ഷേപകരെ ആകർഷിക്കാൻ സംഗമം വഴിയൊരുക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.

പുതുതായി രൂപം നൽകിയ ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് ദുബൈയിൽ നാളെ നിക്ഷേപ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. മാന്ദ്യം മുൻനിർത്തി പ്രവാസികളുടെ നിക്ഷേപം വിവിധ പദ്ധതികൾക്കായി കേരളത്തിലേക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈയിൽ സംഗമം ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നിക്ഷേപ പദ്ധതികൾക്ക് ഊന്നൽ നൽകുക, പ്രവാസികൾക്ക് ഗുണകരമാകുന്ന നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് സംഗമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ എന്നിവർ പോയവാരം യു.എ.ഇയിലെത്തി വിവിധ പ്രവാസി കൂട്ടായ്മകളുടെ പിന്തുണ തേടിയിരുന്നു. പ്രായോഗിക തലത്തിൽ എളുപ്പം നടപ്പാക്കാൻ കഴിയുന്ന ചില പദ്ധതികൾ മുഖ്യമന്ത്രി നിക്ഷേപകര്‍ക്ക് മുമ്പാകെ അവതരിപ്പിക്കും.

2018 ജനുവരി 12,13 തിയതികളില്‍ നടന്ന ആദ്യ ലോക കേരള സഭാ സമ്മേളനത്തിൽ രൂപപ്പെട്ട നിർദ്ദേശങ്ങളുടെ ഭാഗമായ എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഇതിനകം നിലവിൽ വന്നിട്ടുണ്ട്. വിവിധ മേഖലകളില്‍ നിക്ഷേപം ആകർഷിക്കാനുള്ള എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ നീക്കം ദുബൈ സംഗമത്തോടെ ലക്ഷ്യം കാണുമെന്നാണ് സർക്കാർ വിലയിരുത്തൽ.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement