കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ടി.ഒ സൂരജ് അടക്കം നാലുപ്രതികളുടെ റിമാന്‍ഡ്നീട്ടി. ഈ മാസം 17 വരെയാണ് വിജിലന്‍സ് കോടതി റിമാന്‍ഡ് നീട്ടിയത്. ഇപ്പോള്‍ കേസിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് സൂരജ് പ്രതികരിച്ചു. ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുമെന്നും അതിന്റെ തീരുമാനം അറിയട്ടെയെന്നും ടി.ഒ സൂരജ് പറഞ്ഞു.
സുരജിനെക്കൂടാതെ ആര്‍ഡിഎസ് കമ്പനി ഉടമ സുമീത് ഗോയൽ, കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസിസ്റ്റന്‍റ് ജനറൽ മാനേജരായിരുന്ന എം.ടി.തങ്കച്ചൻ, കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരായ ബെന്നി പോൾ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.
പാലം നിര്‍മാണക്കരാര്‍ ഉറപ്പിക്കാന്‍ രേഖകളിലും തിരിമറി നടത്തിയെന്ന് വിജിലന്‍സ് കഴിഞ്ഞദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നിര്‍മാണത്തിന് കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്പനിയെ മറികടക്കാന്‍ ടെന്‍ഡര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണസംഘം ഹൈക്കോടതിക്ക് കൈമാറി.
This post have 0 komentar
EmoticonEmoticon