തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. രക്ഷാപ്രവർത്തനത്തിനിടെ കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരൻ കൂടുതൽ താഴ്ചയിലേക്ക് വീണതിനെ തുടർന്നാണിത്. നേരത്തെ 25 അടി താഴ്ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ഇപ്പോൾ 68 അടി താഴ്ച്ചയിലേക്കാണ് കുട്ടി വീണത്..
സമാന്തരമായി കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെ പാറയിൽ ഇളക്കം തട്ടിയതിനെ തുടർന്നാണ് കുട്ടി കൂടുതൽ താഴ്‌ചയിലേക്ക് വീണത്. ഇതോടെ സമാന്തരമായി കിണറുണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. മധുരയിൽ നിന്നെത്തിയ വിദഗ്ധ സംഘമാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മെഡിക്കൽ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
രണ്ട് കൈകളും മുകളിലേക്ക് ഉയർത്തിയ നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. കൈകളിലൂടെ കുരുക്ക് ഇട്ട് മുകളിലേക്ക് ഉയർത്താനാണ് വിദഗ്ധർ ആദ്യം ശ്രമിച്ചത്. പിന്നീട് ഈ ശ്രമം പ്രാവർത്തികമല്ലെന്ന് കണ്ട് ഉപേക്ഷിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി കുഴൽ കിണറിൽ ശുചീകരണ ജോലി നടക്കുകയാണ്. വൈകിട്ട് കുഴൽകിണറിന് സമീപം കളിക്കുന്നതിനിടെയാണ് രണ്ടര വയസ്സുകാരൻ കിണറിലേക്ക് വീണത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon