കാസർകോട്: കാസർകോട് - മംഗളുരു ദേശീയപാതയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് വാതകച്ചോർച്ച. കാസർകോട് ബയലിനടുത്ത് വച്ച് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പാചകവാതകവുമായി പോയ ബുള്ളറ്റ് ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതിൽ നിന്ന് വാതകം ചോർന്നതിനാൽ അഗ്നിശമന സേന ഉടനെത്തി ചോർച്ച താൽകാലികമായി അടച്ചു. ഈ വഴിയുള്ള റോഡ് ഗതാഗതം പൂർണമായും വഴി തിരിച്ചു വിട്ടു.
വാതകം പൂർണമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഗതാഗതം പുനഃസ്ഥാപിക്കും. വാതകച്ചോർച്ചയുണ്ടായതിനാൽ സ്ഥലത്തുള്ള അടുക്കത്ത് ബയൽ ഗവ. യുപി സ്കൂളിന് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സമീപത്തെ കുടുംബങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുടുംബങ്ങളോട് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon