കോഴിക്കോട് : കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് താമരശേരിയിലെ അഭിഭാഷകര്‍. പ്രതികളായ മാത്യുവിന്റെയും പ്രജികുമാറിന്റെയും ബന്ധുക്കള്‍ അഭിഭാഷകരെ സമീപിച്ചെങ്കിലും ആരും വക്കാലത്ത് ഏറ്റെടുത്തില്ല.ജാമ്യം ലഭിക്കാന്‍ പ്രയാസമുള്ള കേസാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്.മാത്യുവിനുവേണ്ടി കോഴിക്കോട്ടുള്ള അഭിഭാഷകന്‍ ഹാജരാകും.
അതിനിടെ കേസന്വേഷണം വേഗത്തിലാക്കുന്നതിനായി അന്വേഷണ സംഘം വിപുലീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പിയെയും ആറ് സിഐമാരെയും ആണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ താമരശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. പ്രതികളെ വിശദമായി ചോദ്യംചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യേണ്ടതുണ്ട്.
This post have 0 komentar
EmoticonEmoticon