ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ച ചൈനയിൽ നടക്കാനിരിക്കെ കശ്മീർ വിഷയത്തിൽ നിലപാട് മയപ്പെടുത്തി ചൈന. കശ്മീർ വിഷയത്തിൽ മുന്നോട്ടുള്ള വഴി എന്ന നിലയിൽ ഇന്ത്യയും പാകിസ്താനും ചർച്ച നടത്തണമെന്ന് ചൈന ആഹ്വാനം ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജിൻപിങ് വെള്ളിയാഴ്ചയാണ് ഇന്ത്യയിലെത്തുക.
മോദി-ഷീ ജിൻപിങ് രണ്ടാമത് അനൗദ്യോഗിക ഉച്ചകോടിയാണ് ചെന്നൈയിൽ നടക്കുക. 2018 ഏപ്രിലിൽ ചൈനയിലെ വുഹാനിൽ വെച്ചാണ് മോദി-ഷീ ജിൻപിങ് ഒന്നാമത് അനൗദ്യോഗിക ഉച്ചകോടി നടന്നത്. ഇന്ത്യ-ചൈന ബന്ധത്തെ പ്രശംസിച്ച ചൈന രണ്ടു രാജ്യങ്ങളും തമ്മിൽ പല മേഖലകളിലും സഹകരണം വിപുലീകരിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തതായും വ്യക്തമാക്കി. ഇന്ത്യയും ചൈനയും പരസ്പരം ഏറെ പ്രധാനപ്പെട്ട അയൽരാജ്യങ്ങളാണ് . രണ്ടു രാജ്യങ്ങളും വളർന്നുവരുന്ന പ്രധാന വിപണികളുമാണ്. വുഹാൻ ഉച്ചകോടിക്ക് ശേഷം ഇന്ത്യ-ചൈന ബന്ധം ഏറെ മുന്നേറിയതായും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
കശ്മീർ വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തമാണ്. പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി കശ്മീർ ഉൾപ്പടെയുള്ള തർക്ക വിഷയങ്ങൾ ഇന്ത്യയും പാകിസ്താനും ചർച്ച നടത്തി പരിഹരിക്കണം. - ഗെങ് ഷുവാങ് കൂട്ടിച്ചേർത്തു.
This post have 0 komentar
EmoticonEmoticon