ജയ്പൂർ: രാജിസ്ഥാനിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. രാവിലെ 11 മണിവരെയുള്ള റിപ്പോർട്ട് പ്രകാരം കോൺഗ്രസ് 341 വാർഡുകളിൽ വിജയിച്ചിട്ടുണ്ട്. 256 വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. 131 ഇടത്ത് സ്വതന്ത്രരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണൽ പുരോഗമിക്കുന്ന 293 വാർഡുകളിൽ കോൺഗ്രസും ബിജെപി 212 വാർഡിലും ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ട്. 106 വാർഡുകളിൽ സ്വതന്ത്രരാണ് മുന്നിൽ.
മൂന്നു നഗർ നിഗം, 19 നഗർ പരിഷത്ത്, 27 നഗർ പാലിക എന്നിവടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 2105 കൗൺസിലർമാരെയാണ് തിരഞ്ഞെടുക്കുന്നത്. 7942 സ്ഥാനാർഥികളാണ് രംഗത്തുണ്ടായിരുന്നത്. ബാരൻ, ബാർമർ, ചിത്തോർഗഡ്, ജയ്സാൽമീർ, ജുൻജുനു, കോട്ട, സികാർ, രാജസമന്ദ്, സിരോഹി എന്നീ ജില്ലകളിൽ കോൺഗ്രസ് മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ജാലോർ, ഉദയ്പൂർ ജില്ലകളിൽ ബിജെപിക്കാണ് നേട്ടം. ഭരത്പൂരിൽ സ്വതന്ത്രരാണ് മുന്നിൽ. രാജസമന്ദ് ജില്ലയിലെ അമേട്ടിൽ ചരിത്രത്തിലാദ്യമായി കോൺഗ്രസ് ഭരണം പിടിച്ചു. 23 വാർഡുകളിൽ 17 ഇടത്തും അവർ ജയിച്ചു. തങ്ങളുടെ കോട്ടയിൽ ബി.ജെപിക്ക് കേവലം എട്ട് വാർഡിൽ മാത്രമാണ് ജയിക്കാനായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon