മമ്മൂട്ടിയുടെ പേരന്‍പിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്‍റെ ജീവിതം സിനിമയാകുന്നു. റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് ദൃശ്യവിനോദ രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആണ് അഞ്ജലി അമീര്‍. തന്‍റെ തന്നെ ജീവിത കഥ പറയുന്ന സിനിമയുടെ നായികയാകാന്‍ അവസരമൊരുങ്ങുന്നതിന്‍റെ ത്രില്ലിലാണ് അഞ്ജലി. സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളും തിരിച്ചറിവുകളും ഈ സിനിമക്ക് സ്വാഭാവികത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ജലി അമീര്‍ പറഞ്ഞു.
ഒരേ സമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. ഗോള്‍ഡന്‍ ട്രബറ്റ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ കെ.അജിത് കുമാറിന്‍റേതാണ്. കോഴിക്കോട്, പൊള്ളാച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. മലയാളത്തിസും തമിഴിലുമുള്ള നിരവധി പ്രമുഖരും ചിത്രത്തിന്‍റെ ഭാഗമാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon