ads

banner

Sunday, 17 November 2019

author photo

 കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ട്രെന്‍ഡനുസരിച്ച്  ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനുമായ ഗോതാബായ രാജപക്‌സെ മുന്നേറുകയാണ്. മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസയാണ് രണ്ടാം സ്ഥാനത്തുള്ളത്. 

ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇതുവരെ എണ്ണിയ വോട്ടുകളില്‍ 53 ശതമാനം വോട്ടുകള്‍ ഗോതാബായ നേടിയിട്ടുണ്ട്. 40 ശതമാനം വോട്ടുകളാണ് സജിത്ത് പ്രേമദാസ നേടിയിരിക്കുന്നത്. അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധക്കാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോതാബായ. മഹിന്ദ രാജപക്‌സെയ്‌ക്കൊപ്പം തമിഴ് പുലികളെ തകര്‍ത്ത് 26 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതില്‍ ഗോതാബായ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ഭൂരിപക്ഷമായ സിംഹള ബുദ്ധിസ്റ്റുകള്‍ക്കിടയില്‍ ഗോതാബായയ്ക്ക് താരപരിവേഷം നല്‍കുന്നു. അധികാരത്തിലെത്തിയാല്‍ ഭീകരവാദത്തിനെതിരേ പൊരുതുമെന്നും ആഭ്യന്തരസുരക്ഷ ഏറ്റവും പ്രാധാന്യമുള്ള വിഷയമാക്കുമെന്നും ഗോതാബായ പ്രഖ്യാപിച്ചിട്ടുമുണ്ട്.

മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് നിലവില്‍ വിക്രമസിംഗെ മന്ത്രിസഭയില്‍ ഭവനവകുപ്പ് മന്ത്രിയായ സജിത്ത് പ്രേമദാസ. ഗോതാബായയുടെ വരവ് ഭീതിയോടെ കാണുന്നതിനാല്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ സജിത്തിനാണ്. രാജ്യത്തെ തമിഴ് വംശജരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ പാര്‍ട്ടിയായ തമിഴ് ദേശീയ സഖ്യം സജിത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ ജനസംഖ്യയില്‍ 12.6 ശതമാനമാണ് തമിഴ് വംശജര്‍. മുസ്‌ലിം സമുദായം 9.7 ശതമാനവും. അതേസമയം, ഏപ്രിലില്‍ നടന്ന ഭീകരാക്രമണം തടയാന്‍ സജിത്ത് പ്രേമദാസയുടെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് ആരോപണമുണ്ട്. ഇതായിരുന്നു ഗോതാബായയുടെ പ്രധാന പ്രചാരണായുധവും.

ശനിയാഴ്ച രാവിലെ ഏഴുമണിക്കാരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചുമണി വരെ നീണ്ടു. അതിനിടെ രാജ്യത്തെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിലെ വോട്ടര്‍മാര്‍ സഞ്ചരിച്ച ബസുകള്‍ക്കു നേരെ വെടിവെപ്പുണ്ടായി. നൂറോളം ബസുകളുള്‍പ്പെട്ട വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. ആര്‍ക്കും ജീവഹാനിയുണ്ടായതായി റിപ്പോര്‍ട്ടില്ല. അതേസമയം, അക്രമികള്‍ ടയറുകള്‍ കത്തിച്ച് ഗതാഗത തടസ്സമുണ്ടാക്കുകയും വാഹനങ്ങള്‍ക്കുനേരെ കല്ലെറിയുകയും ചെയ്‌തെന്ന് പോലീസ് വക്താവ് പറഞ്ഞു. രണ്ടു ബസുകള്‍ക്കു നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. തീരനഗരമായ പുട്ടാലത്തുനിന്ന് വോട്ടുചെയ്യാനായി അടുത്തജില്ലയായ മന്നാറിലേക്ക് പോകുകയായിരുന്നു വോട്ടര്‍മാര്‍. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement