കൊച്ചി: മരട് ഫ്ലാറ്റ് തട്ടിപ്പ് കേസ് പ്രതിയ്ക്ക് മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആൽഫ വെഞ്ച്വേഴ്സിന്റെ ആർകിടെക്റ്റ് കെ സി ജോർജിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.
മരടിൽ തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ കൂട്ടുനിന്നെന്ന പേരിൽ പ്രതിചേർക്കപ്പെട്ട ആർകിടെക്റ്റ് കെ സി ജോർജിന് എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നൽകിയിരുന്നത്. മരടിലെ ഫ്ലാറ്റ് നിർമാതാവും ആൽഫ വെഞ്ച്വേഴ്സിന്‍റെ ഡയറക്ടറുമായ പോൾ രാജിനൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് കെ സി ജോർജിനെതിരായ കേസ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon