ന്യൂഡൽഹി : അയോധ്യ, ശബരിമല വിധികളില്‍ സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പി.ബി. അംഗം പ്രകാശ് കാരാട്ട്. സുപ്രീംകോടതി ഭൂരിപക്ഷങ്ങളുടെ വാദങ്ങള്‍ക്കായി സന്ധിചെയ്യുന്നുവെന്ന് കാരാട്ട് സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രാധാന്യം നല്‍കിയെന്നും വിമര്‍ശനം.
അയോധ്യയെക്കുറിച്ചുള്ള അഞ്ചംഗ ബെഞ്ചിന്‍റെ വിധിന്യായം മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിനേറ്റ പരാജയമാണ്. സുപ്രീംകോടതി എക്സിക്യൂട്ടിവിന് വഴങ്ങിയെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ കാലത്താണ് ഇത് ഉണ്ടായതെന്നും കാരാട്ട് വിമര്‍ശിക്കുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഉപോല്‍പന്നമാണ് ഇത്തരം സംഭവങ്ങളെന്നും കുറ്റപ്പെടുത്തുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon