ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്. വിദ്യാ ബാലൻ ആണ് ചിത്രത്തില്‍ ശകുന്തള ദേവിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവിന്റെ വേഷം അഭിനയിക്കുക ജിഷു സെൻഗുപ്‍തയാണ്. പരിതോഷ് ബാനര്‍ജി എന്ന കഥാപാത്രമായി അഭിനിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ജിഷു സെൻഗുപ്‍ത പറയുന്നു.
ബംഗാളി സിനിമ ലോകത്തെ ശ്രദ്ധേയനായ നടനാണ് ജിഷു സെൻഗുപ്‍ത. ശകുന്തള ദേവിയുടെ ഭര്‍ത്താവായ പരിതോഷ് ബാനര്‍ജിയുടെ കഥാപാത്രമായി എത്താൻ ജിഷുവാണ് യോജിച്ചതെന്ന് സംവിധായിക അനു മേനോനും പറയുന്നു. സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ ശകുന്തള ദേവിയുടെ മകളായി അഭിനയിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon