കോഴിക്കോട് : യുഎപിഎ പ്രകാരം കോഴിക്കോട് അറസ്റ്റിലായ വിദ്യാർഥികളായ അലനും താഹയും നിരപരാധികളല്ലെന്നു സിപിഎം. മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്‍ തള്ളിക്കളയാനാവില്ല. പ്രത്യയശാസ്ത്രവ്യതിചലനം വ്യക്തമെന്ന് കോഴിക്കോട് ജില്ലാ നേതൃത്വം കണ്ടെത്തി. നടപടി ആവശ്യമെന്ന് പന്തീരാങ്കാവ്, പന്നിയങ്കര ലോക്കല്‍ കമ്മിറ്റികളെ അറിയിച്ചു.
അതേസമയം, പ്രതികള്‍ക്കെതിരെ കോടതിയില്‍ കൂടുതല്‍ തെളിവ് നല്‍കാന്‍ പൊലീസ് ഒരുങ്ങുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡിജിറ്റല്‍ തെളിവുകളടക്കം ഹൈക്കോടതിയില്‍ നല്‍കും. പിടിച്ചെടുത്ത പെന്‍ഡ്രൈവുകളുടെ അടക്കം ഫൊറന്‍സിക് റിപ്പോര്‍ട്ടും ഹാജരാക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon