ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പോസ്റ്ററുകൾ. ഐടിഒ മേഖലയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ വിളിച്ച നഗര വികസന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് ഗൗതം ഗംഭീർ വിട്ടു നിന്നിരുന്നു. ഇതേ തുടർന്നാണ് പ്രതിഷേധ സൂചകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
ഈ മാസം പതിനഞ്ചിനായിരുന്നു യോഗം വിളിച്ചത്. ഉന്നതതല യോഗത്തിന്റെ സമയത്ത് ഗംഭീർ കൂട്ടുകാർക്കൊത്ത് ജിലേബി കഴിച്ച് തമാശ പങ്കിടുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജനങ്ങൾ വായുമലിനീകരണത്തിൽ പൊറുതിമുട്ടുമ്പോൾ അവരുടെ എംപി ജിലേബി ആസ്വദിക്കുന്നുവെന്നായിരുന്നു ആംആദ്മി നേതാക്കൾ ആരോപിച്ചത്. എംപിയുടെ നിരുത്തരവാദത്തിന്റെ ഉദാഹരണമാണിതെന്നും ആംആദ്മി കുറ്റപ്പെടുത്തിയിരുന്നു.
Delhi: Missing posters of BJP MP and former cricketer Gautam Gambhir seen in ITO area. He had missed the Parliamentary Standing Committee of Urban Development meeting, over air pollution in Delhi, on 15th November. pic.twitter.com/cIWBtszMYZ
— ANI (@ANI) November 17, 2019
This post have 0 komentar
EmoticonEmoticon