മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം ഇന്ന് അവസാനിച്ചേക്കും. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ കോൺഗ്രസ്, എൻസിപി, ശിവസേനാ സഖ്യസർക്കാർ വരും. ബിജെപിക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനം ഇന്നുണ്ടാകും. കോൺഗ്രസ്, എൻസിപി, ശിവസേനാ നേതാക്കൾ ഒന്നിച്ചിരുന്ന് സഖ്യരൂപീകരണത്തിൽ അന്തിമ തീരുമാനം എടുക്കും. ചർച്ചകൾക്ക് മുന്നോടിയായി ശിവസേന നേതാക്കൾ ഇന്നലെ രാത്രി ശരത് പവാറിനെ വീട്ടിലെത്തി കണ്ടു.
ചർച്ചകൾക്ക് ശേഷം കോൺഗ്രസ് എൻസിപി നേതാക്കൾ ഇന്നലെ തന്നെ മുംബൈയിലെത്തി. രാവിലെ ഇരുപാർട്ടി നേതാക്കൾ ഒരുവട്ടം കൂടി കൂടിക്കാഴ്ച നടത്തിയ ശേഷമാവും ശിവസേനയുമായുള്ള സംയുക്ത ചർച്ച. മൂന്ന് പാർട്ടികളുടേയും സംയുക്ത വാർത്താസമ്മേളനവും ഇന്നുണ്ടായേക്കും. ഡിസംബർ ഒന്നിനകം സത്യപ്രതിജ്ഞയെന്നാണ് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്.
അതേസമയം, ബിജെപിയുടെ കുതിരക്കച്ചവടം തടയാൻ ശിവസേനാ എംഎൽഎമാരെ രാജസ്ഥാനിലെ ഉദയ് പൂരിലേക്കോ ജയ്പൂരിലേക്കോ മാറ്റിയേക്കുമെന്നാണ് സൂചന. എംഎൽഎമാരോട് വസ്ത്രങ്ങളും ആധാർ,പാന കാർഡുകളുമായി രാവിലെ തന്നെ മാതോശ്രീയിലെത്താനാണ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon