കാസര്‍ഗോഡ്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തിരി തെളിയും. സ്പീക്കര്‍ പി ശ്രീരമാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കലാമേളയ്ക്ക് തുടക്കമാകും. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുള്ള മുഖ്യവേദിയിലാണ് ഉദ്ഘാടന ചടങ്ങ്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തും. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍ഗോഡ് വേദിയാകുന്നത്. 60 അധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന സ്വാഗത ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക.
239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് കലാമേളയില്‍ മാറ്റുരയ്ക്കാന്‍ എത്തുക. 28 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon