മുംബൈ : മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.45നാണ് ചടങ്ങ്. ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. മൂന്ന് പാര്‍ട്ടികളില്‍നിന്നും രണ്ടുവീതം മന്ത്രിമാരാകും മുഖ്യമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
ഇന്നലെ ആറുമണിക്കൂര്‍ നീണ്ട ചർച്ചയിൽ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ ഉപമുഖ്യമന്ത്രിസ്ഥാനം എന്‍സിപിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. മന്ത്രി സ്ഥാനം സംബന്ധിച്ചും മൂന്ന് പാർട്ടികളും ധാരണയായിട്ടുണ്ട്.
ബിജെപിക്ക് ഒപ്പം പോയി നാല് ദിവസം നീണ്ടു നിന്ന സർക്കാർ രൂപീകരിച്ചതിന് ശേഷം രാജിവെച്ച് വീണ്ടും എൻസിപിയിൽ എത്തിയ അജിത് പവാര്‍ മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
സത്യപ്രതിജ്ഞ ചടങ്ങിൽ വിവിധ നേതാക്കൾ എത്തും. 20 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഒരു ശിവസേന മുഖ്യമന്ത്രിയുണ്ടാകുന്നത്. മഹാരാഷ്ട്രയിലെ പ്രമുഖമായ താക്കറെ കുടുംബത്തില്‍നിന്ന് അധികാരത്തിലെത്തുന്ന ആദ്യവ്യക്തിയാണ് ഉദ്ധവ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon