ads

banner

Sunday, 17 November 2019

author photo

 ന്യൂഡൽഹി: പൊതുമേഖലാ കമ്പനികളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപ്പറേഷനും അടുത്ത വർഷം മാർച്ച് മാസത്തോടെ വിൽക്കുമെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഈ വർഷത്തോടെ പൂർത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ധനകാര്യമന്ത്രി ഇങ്ങനെ പറഞ്ഞത്. 

നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികൾ വിൽക്കുന്നതെന്നാണ് മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.  

വിദേശ നിക്ഷേപക സംഗമങ്ങളിൽ എയർ ഇന്ത്യയുടെ വിൽപനയിൽ നിക്ഷേപകർ ഇപ്പോൾ വലിയ താത്പര്യം കാണിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശരിയായ സമയത്ത് ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കും. വ്യവസായ പ്രമുഖർക്ക് അവരുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement