ads

banner

Tuesday, 19 November 2019

author photo

ന്യൂഡൽഹി : വാളയാര്‍ കേസ് ഗൗരവമേറിയ വിഷയമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ പരാമര്‍ശം. കേസ് അട്ടിമറിക്കുന്ന വിധത്തില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് വിഷയം ഉന്നയിച്ച കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. സംസ്ഥാനസര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. 

അതേസമയം വാളയാർ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ. പ്രോസിക്യൂട്ടറെ പുറത്താക്കിയതു പോലെ പൊലീസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പുറത്താക്കണം. അവർ സർവീസിൽ തുടർന്നാൽ മറ്റ് അന്വേഷണങ്ങളിലും ഇതാവർത്തിക്കും.ഹൈക്കോടതിയിൽ വിശ്വാസമുണ്ടെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement