കൊച്ചി : ശബരിമല തീർത്ഥാടനത്തിനെത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പമ്പയിൽ ആളെ ഇറക്കിയ ശേഷം നിലയ്ക്കലിൽ മടങ്ങിയെത്തണം. വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണമെന്നും സർക്കാർ വ്യക്തമാക്കി. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് വാഹനങ്ങൾ പമ്പയിലേക്ക് വിളിച്ച് വരുത്താമെന്നും സർക്കാർ അറിയിച്ചു. അതേസമയം, നിലയ്ക്കൽ-പമ്പ റൂട്ടിൽ പാർക്കിംഗ് അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. അനധികൃത പാർക്കിംഗ് ഉണ്ടായാൽ പൊലീസിന് നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടന്നിവിടണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗതാഗത തടസമുള്ളത് കൊണ്ടാണ് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതെന്നാണ് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon