ads

banner

Thursday, 21 November 2019

author photo

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ലോക്സഭയിൽ കേരള-തമിഴ്നാട് എം.പിമാർ തമ്മിൽ വാക്പോര്. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിന്റെ ചോദ്യവുമായി ബന്ധപ്പെട്ടാണ് സഭയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യപ്പെട്ടത്. നിലവിലെ അണക്കെട്ടിന്റെ സുരക്ഷിതത്വം വലിയ പ്രശ്നമാണെന്ന ചോദ്യമാണ് ഡീൻ ഉയർത്തിയത്. 

എന്നാൽ അണക്കെട്ടിന് ഇപ്പോൾ ബലക്ഷയം ഒന്നുമില്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് മറുപടി നൽകി. ഡാം വളരെ സുരക്ഷിതമാണെന്നാണ് വിവിധ കമ്മീഷനുകളും കോടതിയും കണ്ടെത്തിയിരിക്കുന്നത്. ഡാം ശക്തിപ്പെടുത്താനുള്ള നടപടികൾ കാലാകാലങ്ങളിൽ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ ഡാം എന്നൊരു നിർദേശം ജലവിഭവ മന്ത്രാലയത്തിനു മുന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേരള സർക്കാരിന്റെ ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയം ചില ടേംസ് ഓഫ് റഫറൻസ് തയ്യാറാക്കിയിട്ടുണ്ട്. ഇവ പരിശോധിച്ച് പരിസ്ഥിതി മന്ത്രാലയം ചില നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. പുതിയ ഡാം എന്ന നിർദേശം നടപ്പിലാകണമെങ്കിൽ കേരളവും തമിഴ്നാടും ഒരുമിച്ചു നിന്നേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇതേച്ചൊല്ലിയാണ് കേരള-തമിഴ്നാട് എം.പിമാർ തമ്മിൽ തർക്കമുണ്ടായത്. 

നിലവിലെ ഡാം സുരക്ഷിതമെന്ന് മന്ത്രി പറയുന്ന സാഹചര്യത്തിൽ പുതിയ ഡാമിന്റെ ആവശ്യമുണ്ടോ എന്ന കാര്യം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കേണ്ട ആവശ്യമെന്തെന്നും ഡി.എം.കെയുടെ എം.പി രാജ ചോദിച്ചു.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement